റാപ്പിഡ് ടെസ്റ്റ് നിര്‍ത്തി വച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

single-img
21 April 2020

ജയ്പൂർ: കൊറോണ സ്ഥിരീകരണത്തിനമായുള്ള റാപ്പിഡ് ടെസ്റ്റ് നിർത്തിവച്ച് രാജസ്ഥാൻ.റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തെറ്റായ ഫലങ്ങളാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന നിര്‍ത്തിവയ്ക്കുന്നതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യമന്ത്രി രാഗു ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ ആരോപണം കഴിഞ്ഞദിവസം പശ്ചിമബംഗാള്‍ സര്‍ക്കാരും ഉന്നയിച്ചിരുന്നു.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുള്ള രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ താൽപര്യമുള്ളതായി വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, അസ്സം എന്നീ സംസ്ഥാനങ്ങൾ അവരുടെ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. യു പി സർക്കാർ വിദ്യാര്‍ത്ഥികളെ നേരത്തെ തിരിച്ചെത്തിച്ചിരുന്നു.