`ഞാനാണ് നിഷ ജിൻഡൽ, പൊലീസ് കസ്റ്റഡിയിലാണ്´

single-img
21 April 2020

ഫേസ്ബുക്കിൽ സാമുദായിക സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാവുന്ന പോസ്റ്റുകള്‍ പ്രചപിപ്പിച്ച നിഷ ജിന്‍ഡല്‍ എന്ന ഫേസ്ബുക്ക് പേജിന് ഒടുവില്‍ പൂട്ട് വീണു. ഛത്തീസ്ഗഢ് പോലീസാണ് അക്കൗണ്ടിന് പിന്നിലെ ആളെ പിടികൂടിതി. റായ്പൂര്‍ സ്വദേശിയായ രവി പൂജാറിനെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. 

ആയിരം പേരാണ് ഈ പേജ് ഫോളോ ചെയ്യുന്നത്. വിദ്വേഷ ജനകമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ പേജിൻ്റെ ഉടമെയ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഒടുവില്‍ രവി പൂജാറിലാണ് അന്വേഷണം എത്തിനിന്നത്. 

രവി പൂജാറിനെ അറസ്റ്റ് ചെയ്ത പൊലീസ്, ഇയാളുടെ യഥാര്‍ഥ ചിത്രം നിഷ ജിന്‍ഡല്‍ എന്ന പേജില്‍ പോസ്റ്റ് ചെയ്യിപ്പിച്ചു. ഒപ്പം താനാണ് ഈ പേജിൻ്റെ ഉടമയെന്നും പൊലീസ് അറസ്റ്റ് ചെയ്‌തെന്നും അറിയിക്കാന്‍ ആവശ്യപ്പെട്ടു.

मैं पुलिस कस्टडी में हूँ, मैं ही निशा जिंदल हूँ ।

Posted by Nisha Jindal on Friday, April 17, 2020

 ഐപി വിലാസം ഉപയോഗിച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണുകളും ലാപ്‌ടോപും വീട്ടില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. മതങ്ങളെ അവഹേളിച്ചതിനും വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് കേസ്. രവി എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണെന്നും 11 വര്‍ഷമായി ശ്രമിച്ചിട്ടും പരീക്ഷകള്‍ ജയിക്കാനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.