രോഗം പകരുന്ന തമിഴ്നാട്ടിലെ അതിർത്തി ഗ്രാമത്തിൽ നിന്നും കേരളത്തിലെ കുളത്തൂപ്പുഴ എത്തിയ വ്യക്തി നിരീക്ഷണത്തിൽ: കൊല്ലം തമിഴ്നാട് അതിർത്തിയിൽ കർശനനിയന്ത്രണം

single-img
21 April 2020

തമിഴ്‌നാട് അതിര്‍ത്തിപ്രദേശത്ത് കോവിഡ് രോഗം പടരുന്ന കഴിഞ്ഞ ദിവസം തമിഴ്‌നാട് പുളിയന്‍കുടിയില്‍നിന്ന് അതിര്‍ത്തി കടന്ന് കുളത്തൂപ്പുഴയില്‍ എത്തിയ വ്യക്തിയെ നിരീക്ഷണത്തിലാക്കി കേരള സർക്കാർ. പശ്ചാത്തലത്തില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.

മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സമീപപ്രദേശമായ തമിഴ്‌നാട് പുളിയന്‍കുടിയില്‍ കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. യോഗത്തില്‍ ജില്ലാ കളക്ടര്‍ റൂറല്‍ എസ്പി  ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കുന്നുണ്ട്.

കരുതല്‍ നടപടിയുടെ ഭാഗമായാണ് പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയത്. ഇതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നതും നടപടികള്‍ കടുപ്പിച്ചതും.