അറബ് നാട്ടിലെ സ്ത്രീകളെ അവഹേളിച്ചും ബിജെപിയുടെ മുസ്‌ലിം വിരുദ്ധത; പരസ്പര ബഹുമാനത്തിലധിഷ്ഠിതമാണ് ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധമെന്ന് നരേന്ദ്ര മോദിയെ ഓർമ്മിപ്പിച്ച് ട്വീറ്റ്

single-img
21 April 2020

അറബ് വനിതകളെ അവഹേളിച്ച് 2015ൽ ബിജെപി എംപി തേജസ്വി സൂര്യ കുറിച്ച ട്വീറ്റ് വിവാദത്തിൽ. നിരവധി യുഎഇ ഉപഭോക്താക്കൾ അടക്കം തേജസ്വിക്കെതിരെ രംഗത്തെത്തി, സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തേജസ്വി ട്വീറ്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.“95 ശതമാനം അറബ് വനിതകൾക്കും കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി രതിമൂർഛ സംഭവിക്കുന്നില്ല. എല്ലാ അമ്മമ്മാരും സ്നേഹത്തിലുപരി സെക്സ് കൊണ്ട് മാത്രമാണ് മക്കളെ പ്രസവിക്കുന്നത്”- ഇങ്ങനെയായിരുന്നു തേജസ്വിയുടെ ട്വീറ്റ്. 2015ൽ കുറിച്ച ഈ ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും വൈറലായത്. ഇതോടെ സമൂഹമാധ്യമങ്ങൾ വിമർശനവുമായി രംഗത്തെത്തി.

കുവൈറ്റിലെ അറിയപ്പെടുന്ന അഭിഭാഷകനും രാജ്യാന്തര മനുഷ്യാവാകാശ ഡയറക്ടറുമായ മജ്ബൽ അൽ ഷരീക ട്വീറ്റിൻ്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തു കൊണ്ട് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്. “പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം. ഞങ്ങളുടെ സ്ത്രീകളെ പരസ്യമായി അവഹേളിക്കാൻ ഈ പാർലമെൻ്റ് അംഗത്തിന് നിങ്ങൾ അനുവാദം നൽകുകയാണോ? ഈ അവഹേളന ട്വീറ്റിൻ്റെ പശ്ചാത്തലത്തിൽ തേജസ്വിക്ക് അർഹമായ ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു”- അദ്ദേഹം കുറിച്ചു.

മറ്റൊരു ട്വീറ്റിൽ ട്വിറ്ററിനെ തന്നെ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ഇത് പോളിസി ലംഘനം അല്ലേ എന്നും എന്തുകൊണ്ടാണ് ഇപ്പോഴും ഈ അക്കൗണ്ട് നിലനിൽക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.കുവൈറ്റ് ചിന്തകൻ അബ്ദുൽ റഹ്മാൻ നസ്സർ ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ ട്വീറ്റിനെ വിമർശിച്ചിട്ടുണ്ട്.തേജസ്വിയുടെ ട്വീറ്റിനെതിരെ കോൺഗ്രസും രംഗത്തെത്തി.\