വികസിത രാജ്യങ്ങളെ തെരഞ്ഞുപിടിച്ച് കോവിഡ്: അമേരിക്കയിൽ മരണം 42,000 കടന്നു

single-img
21 April 2020

ശമനമില്ലാതെ കോവിഡ് മരണങ്ങൾ തുടരുകയാണ്. മരണം 1,70,000 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,70, 423 ആയി. രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുത്തു. 24,81,026 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. രോഗബാധിതരില്‍ 56,765 പേര്‍ അതീവഗുരുതരാവസ്ഥയിലാണ്.

അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ  എണ്ണം 42,514 ആയി. 24 മണിക്കൂറിനിടെ 1,932 പേര്‍ മരിച്ചു. കാല്‍ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികള്‍ 7,92,759 ആയി.

മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലുള്ള ഇറ്റലിയില്‍ 24,114 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1,78,972 പേര്‍ രോഗബാധിതരായി ചികില്‍സയിലാണ്. സ്‌പെയിനില്‍ 20,852 പേര്‍ മരിച്ചു. ഫ്രാന്‍സിലും മരണം 20,000 കടന്നു. 20.265 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

ബ്രിട്ടനിലെ മരണ സംഖ്യ 16,000 കടന്നു. 16,509 പേരാണ് മരിച്ചത്. തുര്‍ക്കിയിലും, റഷ്യയിലും രോഗികള്‍ വര്‍ധിക്കുകയാണ്.