കണ്ണൂരില്‍ കണ്ടെടുത്ത മ​നു​ഷ്യ​ ത​ല​യോ​ട്ടി; 2013ൽ കാണാതായ യുവാവിന്റെ എന്ന് പ്രാഥമിക നിഗമനം

single-img
20 April 2020

കണ്ണൂർ ജില്ലയിലെ പ​ഴ​യങ്ങാടിയില്‍ മാ​ട്ടൂ​ല്‍ പു​ഴ​യോ​ര​ത്ത് മ​നു​ഷ്യ​ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. ഇവിടെ രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ നാ​ട്ടു​കാ​രാ​ണ് പു​ഴ​യോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ന് സ​മീ​പ​ത്താ​യി ത​ല​യോ​ട്ടി കിടക്കുന്നത് ക​ണ്ട​ത്. ഉടൻ ഇവര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

2013 കാലഘട്ടത്തിൽ ​ക​ന​ത്ത കാ​ല​വ​ര്‍​ഷ​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മാ​ട്ടൂ​ലി​ല്‍ ഒ​രു യു​വാ​വി​നെ കാ​ണാ​താ​യി​രു​ന്നു.തലയോട്ടി കണ്ടെടുത്ത സ്ഥലത്തെ തുടര്‍ പരിശോധനകള്‍ക്ക് ശേഷം വന്ന പോലീസ് റിപ്പോര്‍ട്ട് പ്രകാരം, കാണാതായ ഈ ​യു​വാ​വി​ന്‍റെ​താ​ണ് ത​ല​യോ​ട്ടി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സംഭവത്തില്‍ നിലവിൽ പ​ഴ​യ​ങ്ങാ​ടി എ​സ്‌ഐ കെ ​ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കണ്ടെടുത്ത ത​ല​യോ​ട്ടി ഫോ​റ​ന്‍​സി​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.