ഇന്ന് യൂത്തുലീഗിൻ്റെ നട്ടുച്ചപ്പന്തം: പങ്കെടുക്കുന്നത് നാലുപേർ

single-img
20 April 2020

ഇന്ന് യൂത്തു ലീഗിൻ്റെ നേതൃത്വത്തിൽ നട്ടുച്ചപന്തം. സ്പ്രിങ്ക്ളർ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് നട്ടുച്ചപ്പന്തം തീർക്കും. 

സംസ്ഥാനത്തുടനീളം ടൗണുകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നാല് പേരാണ് ഓരോ കേന്ദ്രത്തിലും പരിപാടിയിൽ പങ്കെടുക്കുക.

ഒരാൾ പന്തം പിടിക്കുകയും മറ്റ്  മൂന്നുപേർ പ്ലക്കാർഡ് പിടിച്ച് കൊണ്ട് ഇരുഭാഗത്തുമായി സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് നിൽക്കും. ഉച്ചക്ക് 12മണി മുതൽ 12.30 വരെയാണ് ഒരേസമയം എല്ലാ കേന്ദ്രങ്ങളിലും സമരപരിപാടി നടക്കുകയെന്നു നേതൃത്വം അറിയിച്ചു. 

നട്ടുച്ചപ്പന്തം സമരം വൻ വിജയമാക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പ്രവർത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.