പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണം; ബിജെപി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: കോണ്‍ ഗ്രസ്

single-img
20 April 2020

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിലെ ഭൂരിഭാഗം പ്രതികളും ബിജെപി അംഗങ്ങളാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം. ഈ സംഭവത്തിലൂടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപിവര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് ആരോപിച്ചു. ആക്രമണം നടന്ന ദിവാശി ഗഡ്ചിന്‍ചലേ ബിജെപി യുടെ കോട്ടയാണ്.

ഇവിടെ അവസാന 10 വര്‍ഷമായി ബിജെപി നേതാവാണ് ഗ്രാമതലവന്‍. ആള്‍ക്കൂട്ട ആക്രമണത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതികളും ബിജെപിയിലെ അംഗങ്ങളാണെന്നും സച്ചിന്‍ സാവന്ത് ആരോപിച്ചു. ആക്രമണ ശേഷം വര്‍ഗീയ സ്വഭാവമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിലും സംഭവത്തിലും ശക്തമായ അന്വേഷണം നടക്കണം. ആരൊക്കെയാണ് അത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷിക്കണം.

ആക്രമണ സംഭവത്തെ വര്‍ഗീയവത്കരിച്ചുള്ള വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ബിജെപി അപമാനിതരാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. അവയവങ്ങള്‍ക്കായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികള്‍ രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ p പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു.