പള്ളികൾ റമദാനിലും അടഞ്ഞ് കിടക്കും; മസ്കറ്റില്‍ ലോക്ഡൗൺ മെയ് എട്ട് വരെ നീട്ടി

single-img
20 April 2020

കൊറോണ വൈറസ് പ്രതിരോധ ഭാഗമായി മസ്കറ്റില്‍ ലോക്ഡൗൺ മെയ് എട്ട് വരെ നീട്ടി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നേരത്തെ ഏപ്രിൽ 22ന് രാവിലെ പത്തു മണി വരെയാണ് ലോക്ഡൗൺ തീരുമാനിച്ചിരുന്നത്. ലോക്ക് ഡൌൺ കാലമായതിനാൽ പള്ളികൾ റമദാനിലും അടഞ്ഞ് കിടക്കും. ഈ സമയം തറാവീഹ് നമസ്കാരമടക്കം ഉണ്ടായിരിക്കില്ല.

എന്നാൽ പതിവുപോലെ ബാങ്കുവിളി ഉണ്ടായിരിക്കും. അതേപോലെ തന്നെ പള്ളികൾ, ടെൻറുകൾ, മറ്റുപൊതു സ്ഥലങ്ങൾ, സമൂഹ നോമ്പുതുറകൾ ഉൾപ്പെടെയുള്ള എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കാനും കമ്മിറ്റി നിർദേശിച്ചു. ഇതോടൊപ്പം സാമൂഹിക, കായിക, സാംസ്കാരിക വിഭാഗങ്ങളിലെ എല്ലാവിധ ഒത്തുചേരലുകളും കമ്മിറ്റി നിരോധിച്ചിട്ടുണ്ട്. അതേപോലെ ഈ വർഷത്തെ സലാല ടൂറിസം ഫെസ്റ്റിവലും റദ്ദാക്കി.