ലോക്ക് ഡൌൺ ഇളവ് ദുരുപയോഗം ചെയ്തു; എല്ലാം സുരക്ഷിതമായെന്ന് ജനം കരുതരുത്: മന്ത്രി എ കെ ശശീന്ദ്രൻ

single-img
20 April 2020

സംസ്ഥാനത്തെ ജനങ്ങൾ ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്ന് ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തില്‍ ഉടനീളം ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഈ രീതിയില്‍ തുടർന്ന് പോകാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ ഇളവുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്ന് നടക്കുന്ന മുഖ്യമന്ത്രിയുമായുള്ള യോ​ഗത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും എല്ലാം സുരക്ഷിതമായെന്ന് ജനം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.