സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ കാറ്റും മഴയും; ഉച്ചയ്ക്ക് ശേഷം കനത്ത ഇടിമിന്നല്‍ മുന്നറിയിപ്പ്

single-img
20 April 2020

കേരളത്തിൽ ഇന്ന് മുതല്‍ ഈ മാസം 24 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സമയം മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മിറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് ചില ദിവസങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.

ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ അന്തരീക്ഷത്തില്‍ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത് എന്ന് അറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് ശേഷം 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.