‘അവന് ബോറടിച്ചാല്‍ അതും ഞാന്‍ ആസ്വദിക്കുന്നു’; നൈക്കിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കീർത്തി സുരേഷ്

single-img
20 April 2020

ദക്ഷിണേന്ത്യൻ ഭാഷകളിലെ ഏറ്റവും തിരക്കേറിയ നടിയാണ് മലയാളിയായ കീര്‍ത്തി സുരേഷ്.കൊറോണ ഭീതിയിൽ രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരം വീട്ടിലാണ് എങ്കിലും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാന്‍ മറക്കാറില്ല. ഇപ്പോൾ ഇതാ, വളര്‍ത്തുനായ നൈക്കിക്കൊപ്പമാണ് താരം ദിവസം ചെലവിടുന്നത്. അതിന്റെ ഒരു ചിത്രമാണ് കീർത്തി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

When my boy gets bored and I still enjoy that ! 🐶 #nykediaries

A post shared by Keerthy Suresh (@keerthysureshofficial) on

തന്റെ വളര്‍ത്തു നായയായയുടെ ചിത്രം മിറര്‍ സെല്‍ഫിയായി പകര്‍ത്തുന്ന കീര്‍ത്തിയാണ് ചിത്രത്തിലുള്ളത്. ‘അവന് ബോറടിച്ചാല്‍ അതും ഞാന്‍ ആസ്വദിക്കുകയാണ്’ എന്നാണ് താരം ഇതോടൊപ്പം എഴുതിയിരിക്കുന്നത്. ഇപ്പോൾ ലോക്ക് ഡൌണ്‍ കാലമായതിനാല്‍ വര്‍ക്കൌട്ടൊന്നും താരം മുടക്കാറേയില്ല. വീടിന്റെ ഉള്ളിൽ തന്നെ സജ്ജമാക്കിയിരിക്കുന്ന ജിമ്മിലാണ് താരം വര്‍ക്കൌട്ടുകള്‍ക്കായി സമയം മാറ്റിവെക്കുന്നത്.അവിടെ നി്ന്നുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്.