കേരളം ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ൾ ലംഘിച്ചിട്ടില്ല; ഉണ്ടായത് തെറ്റിദ്ധാരണ: കടകംപള്ളി സുരേന്ദ്രൻ

single-img
20 April 2020

കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ൾ ലംഘിച്ചിട്ടില്ലെന്നു വ്യക്തമാക്കി കേരളം. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയത്.  കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സം​സ്ഥാ​നം ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​ത്. കേ​ന്ദ്രം നോ​ട്ടീ​സ് അ​യ​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ കാ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പറഞ്ഞു. 

മറുപടി നൽകുന്നതിലൂടെ തെറ്റിദ്ധാരണ പരിഹരിക്കാനാകും. കേന്ദ്ര നിലപാടും സംസ്ഥാന സർക്കാർ നിലപാടും ഒരേ പാളത്ത‌ിലൂടെ സഞ്ചരിക്കുന്നവയാണ്. യാതൊരു തരത്തിലുള്ള ഭിന്നതയും ഇതിലില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഇളവുകൾ നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കഴിഞ്ഞരാത്രി സംസാരിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി. 

കേരളത്തിൻ്റെ പ്രത്യേക സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു. ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കും.  പ്രത്യേകിച്ച് കേരളത്തിന് എന്തെങ്കിലും ആനുകൂല്യങ്ങൾ വേണമെങ്കിൽ ഉടൻ തന്നെ ഇ-മെയിൽ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടൻ തന്നെ ചെയ്യുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേന്ദ്രവുമായി ചർച്ച ചെയ്താണ് കേരളം നടപടി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ആശങ്കയോ, മുന്നറിയിപ്പോ ഒന്നുമില്ല. ഓരോ സ്പെസിഫിക്ക് കേസിലും നമ്മൾ ചില ടേം ഉപയോ​ഗിക്കും. ഒരു ടേമിനോളജി എന്നതിൽ കവിഞ്ഞ് അതിനകത്ത് വേറൊന്നും കാണുന്നില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേ​ര​ളം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ത്തു​വെ​ന്ന കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തിലെ പരാമർശത്തോട് ചീഫ് സെക്രട്ടറി പ്രതികരിച്ചു.

ലോക്ക്ഡൗൺ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഏ​പ്രി​ൽ 15ന് ​പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം കേ​ര​ളം തെ​റ്റി​ച്ചെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സം​ഭ​വ​ത്തി​ൽ കേ​ര​ള​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ക​ത്ത​യ​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ ബാ​ർ​ബ​ർ​ഷോ​പ്പു​ക​ളും ഹോ​ട്ട​ലു​ക​ളും തു​റ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത് ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.