ആനക്കുട്ടിക്ക് കൊവിഡ് ലക്ഷണങ്ങൾ; സാമ്പിൾ പരിശോധനയ്ക്കയച്ചു

single-img
20 April 2020

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആനക്കുട്ടിക്ക് കൊവിഡ് ലക്ഷണങ്ങൾ. രാജാജി ടൈഗര്‍ റിസര്‍വിലെ ആനക്കുട്ടിക്കാണ് വൈറസ് ബാധ സംശയിക്കുന്നത്. ഇതോടെ ആനക്കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങളാണ് കണ്ടത്തിയത്, നിലവിൽ ഐസൊലേഷനിലാണ് ആനക്കുട്ടി. കൂടെയുള്ള മറ്റ് രണ്ട് ആനക്കുട്ടികള്‍ക്കും അസ്വസ്ഥതകളുണ്ട്, എന്നാല്‍ ഇത് കോവിഡ് രോഗലക്ഷണമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടത്,

പകര്‍ച്ചവ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അമിത് വര്‍മ പറഞ്ഞു.

ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക. ഹരിദ്വാറില്‍ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതല്‍ പരിശോധനയും അണുനശീകരണവും നടത്തി.