അമേരിക്കയിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ം കുറഞ്ഞു: ട്രംപ്

single-img
20 April 2020

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്- 19 ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വു​ണ്ടാ​യെ​ന്ന് വ്യക്തമാക്കി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നി​ര​വ​ധി​പ്പേ​ർ രോ​ഗ​മു​ക്ത​രാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളേ അ​പേ​ക്ഷി​ച്ച് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ നി​ര​ക്കി​ലു​മെ​ല്ലാം കു​റ​വു​ണ്ടാ​കു​ന്നു​ണ്ടെന്നും ട്രം​പ് പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക്കി​ല​ട​ക്കം ഇ​ത് കാ​ണാ​നാ​കു​ന്നു​ണ്ടെന്നു പ​റ​ഞ്ഞ ട്രം​പ് അ​ട​ച്ചു​പൂ​ട്ട​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചെ​ന്നും ജ​ന​ങ്ങ​ളോ​ട് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച, വൈ​സ്പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ് സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും കോ​വി​ഡി​നെ​തി​രെ ഒ​രു​മി​ച്ചു ചേ​ർ​ന്ന് ഇ​നി എ​ന്തൊ​ക്കെ ചെ​യ്യാ​നാ​കു​മെ​ന്ന​താ​യി​രി​ക്കും ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മാ​യും ഉ​യ​ർ​ന്ന് വ​രി​ക​യെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. 

രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളേ​തു​മി​ല്ലാ​തെ രാ​ജ്യ​ത്തെ എ​ങ്ങ​നെ പ​ഴ​യ നി​ല​യിേ​ലേ​ക്ക് എ​ത്തി​ക്കാ​മെ​ന്ന് കൂ​ട്ടാ​യി ചി​ന്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അഭ്യർത്ഥിച്ചു.