കേരളത്തില്‍ ഇന്ന് ആറ് പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; എല്ലാവരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍

single-img
20 April 2020

കേരളത്തില്‍ ഇന്ന് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതിൽ രോഗം സ്ഥിരീകരിച്ച അഞ്ചു പേര്‍ വിദേശത്തു നിന്നു വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് വൈറസ് ബാധയുണ്ടായത്.

അതേസമയം 21 പേരാണ് സംസ്ഥനത്ത് രോഗമുക്തി നേടിയത്. രോഗം ഭേദമായവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരുമാണ്.114 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി പുതുതായി ആശുപതിയില്‍ പ്രവേശിപ്പിച്ചു.