കൊവിഡ്: ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ റോബോര്‍ട്ടിനെ വികസിപ്പിച്ച് എഞ്ചിനീറിംഗ് കോളേജ്

single-img
20 April 2020

കൊവിഡ് വൈറസ് ബാധിച്ച രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് കേരളത്തിലും റോബോര്‍ട്ടിനെ നിർമ്മിച്ചുകൊണ്ട് ഒരുകൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂർ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോെളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് റോബോര്‍ട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്.

നിലവിൽ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോര്‍ട്ടിനെ വികസിപ്പിച്ച് എടുത്തിരിക്കുന്നത്. ചൈനയേക്കാള്‍ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്നതാണ്.

റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും.

ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത്…

Posted by K K Shailaja Teacher on Monday, April 20, 2020