പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ല: മുഖ്യമന്ത്രി

single-img
20 April 2020

പൊങ്ങച്ചം അവതരിപ്പിക്കാനായി വാർത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസ് ബാധയിൽസംസ്ഥാനമാകെ ഉണർന്ന് പ്രവർത്തിച്ചു. ” കഴിഞ്ഞ ദിവസം വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഒന്നിടവിട്ട ദിവസങ്ങളിൽ ഇനി കാണാം എന്നു പറഞ്ഞതാണ്. അതാത് ദിവസങ്ങളിലെ പ്രധാനസംഭവങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇതുവരെ പറഞ്ഞിരുന്നത്.

നമ്മള്‍ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ പൊങ്ങച്ചമായി പറയാൻ ഇതുവരെ വാർത്താസമ്മേളനത്തിൽ ശ്രമിച്ചിട്ടില്ല. ”- അദ്ദേഹം പറഞ്ഞു. ഇവിടെപല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോൾ കേരളം ഉണര്‍ന്നു പ്രവർത്തിക്കുകയായിരുന്നു. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് കീഴിൽ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജിലയിലും പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്ക് വേണ്ടി പ്രത്യേക മാനദണ്ഡം രൂപീകരിച്ചു.

രോഗ പ്രതിരോധത്തിനായി സർക്കാർ സംവിധാനങ്ങളും ബഹുജനസംഘടനകളും ഒന്നിച്ചിറങ്ങി. യാതൊരു ഭിന്നാഭിപ്രായവുമില്ലാതെ ഒരു സംസ്ഥാനം ഒന്നാകെ വൈറസ് പ്രതിരോധത്തിന് അണിനിരന്നു. അതേപോലെ തന്നെ ദേശീയതലത്തിൽ ലോക്ക് ഡൌണ്‍ വരും മുൻപേ കേരളത്തിൽ ഇതിനുള്ള നടപടികൾ എടുത്തു. ഏറ്റവും കുറഞ്ഞ ചെലവിൽ സാനിറ്റൈസറും മാസ്കും ഉത്പാദിപ്പിച്ച് ജനങ്ങളിൽ എത്തിച്ചു. പെട്ടെന്ന് സ്തംഭിച്ചു പോയ നാടിനേയും ജനജീവിത്തേയും തിരികെ പിടിക്കാൻ 20000 കോടിയുടെ സ്പെഷ്യൽ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികൾ തിരിച്ചു വരാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിനെതിരെ കേരളനിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ആദ്യ ഘട്ടത്തില്‍ രോഗികളുടെ എണ്ണത്തിൽ നാം ഒന്നാമതായിരുന്നുവെന്ന് ഓർമ്മിപ്പിച്ച് മുഖ്യന്ത്രി,. കേരളത്തിനെ കൊവിഡിന്‍റെ നാടെന്ന് പറഞ്ഞാണ് അയൽ സംസ്ഥാനം റോ‍ഡ് മണ്ണിട്ടടച്ചതെന്ന് പത്രസമ്മേളനത്തില്‍ ഓര്‍മ്മപ്പെടുത്തി.