കേരളത്തിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇവർ വിദേശത്ത് നിന്നും വന്നവര്‍

single-img
19 April 2020

കേരളത്തിൽ ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് രോഗംസ്ഥിരീകരിക്കപ്പെട്ടത്. ഇവർ രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. അതേസമയം ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. സംസ്ഥാനത്താകെ ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 129 പേര്‍ ചികിത്സയിലാണ്.

ആകെ 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് പുതുതായി 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചതിൽ.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കി.