കൊവിഡ്-19: വെള്ളവും സ്വിമ്മിങ് പൂളുമില്ലാതെ വീട്ടിൽ സാങ്കല്‍പ്പിക നീന്തല്‍ പരിശീലനം നടത്തി റഷ്യൻ ഒളിംപിക് താരം

single-img
19 April 2020

കൊവിഡ്-19 വൈറസ് വ്യാപനതാല്‍ ലോകമാകെ നിശ്ചലമായതോടെ കായിക താരങ്ങള്‍ക്കും വീടിനുള്ളിലേക്കു ഒതുങ്ങേണ്ടി വന്നിരിക്കുകയാണ്. ലോകമെങ്ങും എല്ലാ തരത്തിലുമുള്ള കായിക മല്‍സരങ്ങളും നിര്‍ത്തിവച്ചതോടെ വീടിനകം തന്നെ പരിശീലനക്കളരിയാക്കിയിരിക്കുകയാണ് കായിക താരങ്ങള്‍.

ഇവിടെ ഇതാ, വെള്ളമില്ലാതെ, സ്വിമ്മിങ് പൂളില്ലാതെ വീടിനുള്ളില്‍ സാങ്കല്‍പ്പിക നീന്തല്‍ പരിശീലനം നടത്തി വൈറലായിരിക്കുകയാണ് റഷ്യയുടെ വനിതാ ഒളിംപിക് താരം യുലിയ എഫിമോവ. ഇവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇതിന്‍റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

അതേസമയം റഷ്യയിലെപ്രമുഖ മാധ്യമപ്രവര്‍ത്തകയായ ജെനാന്‍ മൂസ തന്റെ ട്വിറ്റര്‍ പേജില്‍ ഈ വീഡിയോക്കൊപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു. ഇത് അത്ഭുതമാണ്, ലോക്ക്ഡൗണ്‍ സമയം റഷ്യയുടെ ഒളിംപിക് നീന്തല്‍ താരം യുലിയ എഫിമോവയ്ക്കു പരിശീലനം നടത്താന്‍ നല്ലൊരു പൂള്‍ പോലുമില്ല. അതിനാല്‍ അവര്‍ വീട്ടില്‍ ‘ഡ്രൈ എക്‌സസൈസ്’ നടത്തുകയാണ്.

അവിടെ ആരോ അവരുടെ കാല്‍ പിടിച്ചുവച്ചിട്ടുണ്ട്. സ്വന്തം വീട്ടില്‍ ഇങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല. ‘ ഇപ്പോള്‍28 വയസുള്ള എഫിമോവ 2008ലെ ഒളിംപിക്‌സിലൂടെയാണ് റഷ്യക്കു വേണ്ടി അരങ്ങേറിയത്. 2012ലെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലാണ് എഫിമോവ വെങ്കല മെഡലുമായി രാജ്യത്തിന്റെ അഭിമാനമായത്. പിന്നീട് 2106ലെ ഒളിംപിക്‌സില്‍ രണ്ടു മെഡലുകള്‍ താരം സ്വന്തമാക്കിയിരുന്നു.