നാളെ മുതല്‍ സംസ്ഥാനത്ത് ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

single-img
19 April 2020

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതൽ രണ്ടു ദിവസത്തേക്ക് പലയിടങ്ങളിലും കനത്ത മഴയും ഇടിമിന്നലിനും സാധ്യതയുണ്ട്.

പകല്‍ രണ്ടു മണിമുതൽ മുതല്‍ ഇടിമിന്നലുണ്ടായേക്കും. അന്തരീക്ഷം മേഘാവൃതമായി കണ്ടാൽ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

രാത്രി വൈകിയും ഇടിമിന്നല്‍ തുടര്‍ന്നേക്കാം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.