പ്രകൃതിയിൽ നിഴൽ ഇല്ലാത്ത അപൂർവ നിമിഷങ്ങൾ; സാക്ഷ്യം വഹിച്ചത് മലപ്പുറം ജില്ല

single-img
19 April 2020

ഈ കനത്ത ചൂടിൽ ഒന്ന് തണലിൽ അൽപനേരം നിൽക്കാൻ ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ നിഴൽ തന്നെ ഇല്ലാതെ ആയാലോ? നമ്മുടെ കേരളത്തിൽ അങ്ങനെ കുറച്ചുസമയം ഉണ്ടായി. മലപ്പുറം ജില്ലയിൽ ഇന്നലെ .ഉച്ചയ്ക്ക് 12.25 ന് നിമിഷങ്ങളോളംനേരം നിഴൽ പൂർണമായും ഇല്ലാതാവുകയായിരുന്നു.

ഉച്ചയ്ക്ക് 12.24ഓടെ സൂര്യൻ മലപ്പുറത്തിന്റെ കൃത്യം തലയ്ക്കു മുകളിൽ എത്തിയതാണ് ഭൂമിയിൽ നിഴലില്ലാതാകാൻ കാരണം. ഇതേ പ്രതിഭാസം തിരുവനന്തപുരത്ത് കഴിഞ്ഞ 11ന് ആയിരുന്നു ഉണ്ടായത്. വീണ്ടും ഇത് വടക്കൻ കേരളത്തിൽ 23ന് ദൃശ്യമാകും. ഈ വരുന്ന ഓഗസ്റ്റ് മാസത്തിലും ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും മഴക്കാലമായതിനാൽ അപ്പോൾ കാണാൻ ബുദ്ധിമുട്ടാണ്.

ഇ അപൂർവ പ്രതിഭാസം ശാസ്ത്ര അധ്യാപകരുടെ സംഘടനയായ ലേണിങ് ടീച്ചേഴ്സ് കേരള ടോമി തളിപ്പാടത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ 3 വ്യത്യസ്ത ഉപകരണങ്ങൾ വഴി വിശദമായി പരിശോധിച്ചു. മലപ്പുറം ജില്ലയിലെ അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റിയും നിഴൽ നിരീക്ഷണം നടത്തിയതായി ജോയിന്റ് കൺവീനർ ഉണ്ണിക്കൃഷ്ണൻ മംഗലശ്ശേരി അറിയിച്ചു.