നാവു മുറിച്ച് കാണിക്ക വച്ചാൽ കൊറോണ പോകുമെന്ന് ദേവി പറഞ്ഞു: സ്വന്തം നാവ് മുറിച്ച് യുവാവ്

single-img
19 April 2020

കൊറോണ വൈറസിനെതുടച്ച് നീക്കാന്‍ സ്വന്തം നാവ് മുറിച്ച, ഒരു യുവാവ്. മധ്യപ്രദേശിലെ മോറേന ജില്ലക്കാരനായ വിവേക് ശര്‍മ എന്ന 20 കാരനാണ് വൈറസിനെ നീക്കം ചെയ്യാനായി നാവ് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

മുറിച്ച നാവ് കയ്യില്‍ പിടിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് അമിത രക്തസസ്രാവത്തെ തുടര്‍ന്ന് ബോധരഹിതനായ ഇയാളെ ബി എസ് എഫ് അംഗങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇത്തരം അന്ധവിശ്വാസങ്ങള്‍ പിന്തുടരരുതെന്നും കര്‍ശനമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സാമൂഹിക അകലം പാലിച്ചും മാസ്‌ക്കുകള്‍ ധരിച്ചും രോഗത്തെ തുരത്താമെന്നും ബി എസ് എഫ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ പതിനഞ്ച് മാസമായി വിവേക് ഗുജറാത്തിലെ സുയ്ഗാമിലെ ഭവാനി മാത അമ്പലത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. തന്റെ സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും നാവ് മുറിച്ചാല്‍ തന്റെ ഗ്രാമത്തില്‍ നിന്നും കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ കഴിയുമെന്നും പറയുകയായിരുന്നെന്ന് ഇയാള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഗുജറാത്തിലുള്ള നടേശ്വരി മാതാ അമ്പലത്തിലെത്തി ഇയാള്‍ നാവ് മുറിക്കുകയായിരുന്നു.