കോവിഡ് പ്രതിരോധം; ഇന്ത്യ യുഎഇയിലേക്ക് കയറ്റിഅയച്ചത് 5.5 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകള്‍

single-img
19 April 2020

ഇന്ത്യയിൽ നിന്നും കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ആവശ്യപ്പെട്ട യുഎഇക്ക് 5.5 ദശലക്ഷം മരുന്നുകള്‍ ഇന്ത്യ കയറ്റി അയച്ചതായി ഡല്‍ഹിയിലെ യുഎഇ എംബസി അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ മരുന്നുകള്‍ നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം.

തങ്ങൾക്ക് മരുന്ന് നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിന് യുഎഇ എംബസി നന്ദി അറിയിച്ചു. നിലവിൽ ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം. കഴഞ്ഞ ആഴ്ചയിൽ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യ മരുന്നുകള്‍ എത്തിച്ച് നല്‍കിയിരുന്നു.