കൊറോണ പ്രതിരോധം; ജനങ്ങളെ ലോക്ക്ഡൗണിൽ സഹായിക്കാൻ ഉത്കർഷ് ആപ്പുമായി ആർഎസ്എസ്

single-img
19 April 2020

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടാനായ് പുതിയ ഉത്‌കർ‌ഷ് അപ്ലിക്കേഷനുമായി ആർഎസ്എസ് രംഗത്തെത്തി. ജനങ്ങളില്‍ വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനെക്കുറിച്ചും ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിനെക്കുറിച്ചും ജനങ്ങളിൽ അവബോധം വ്യാപിപ്പിക്കുന്നതിനായാണ്പുതിയ ആപ്ലിക്കേഷൻ രൂപം നല്‍കിയിട്ടുള്ളത്.

രാജ്യമാകെ ലോക്ക് ഡൗൺ സമയത്ത് പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കുന്നതിനായാണ് പുതിയ ഹെൽപ്പ് ലൈൻ ആപ്പ് – ഉത്‌കാർഷ് പുറത്തിറക്കിയത്. മുതിർന്ന ആർ‌എസ്‌എസ് നേതാവായ ഡോ. കൃഷ്ണ ഗോപാൽ ആണ് ഡല്‍ഹിയില്‍ ആപ്പ് പുറത്തിറക്കിയത്.

ഇന്ത്യയിലെ ലോക് ഡൗൺ പ്രഖ്യാപിച്ചോടെ മൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി സംഘടന അടുത്തിടെ നാല് ആപ്ലിക്കേഷനുകൾ ആരംഭിച്ചതായും അതുവഴി സഹായം ഏകോപിപ്പിക്കുവാൻ വേണ്ടി സംഘടനയുടെ മഴുവൻ സമയ കോൾ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ആപ്പ് പുറത്തിറക്കി കൊണ്ട് സഹ സർ കാര്യവാഹക്’ ഡോ. കൃഷ്ണ ഗോപാൽ പറഞ്ഞു.