ലോക്ക്ഡൗണിൽ നാളെ മുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം

single-img
19 April 2020

ഡൽഹി: കൊറോണ വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നാളമുതൽ ഇളവുകൾ.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കുറയുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി.നിയന്ത്രണങ്ങളില്‍ 20 മുതല്‍ വരുത്തുന്ന ഇളവുകളുടെ സമഗ്ര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.

പൂര്‍ണമായ അടച്ചിടല്‍ പ്രഖ്യാപിച്ച മേഖലകളിലൊഴികെ വാണിജ്യ–- സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും. പൊതു–-സ്വകാര്യ മേഖലയിലുള്ള വ്യവസായസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക–- സാമൂഹ്യമേഖലകളിലുള്ള സ്ഥാപനങ്ങൾക്കും പ്രവര്‍ത്തനാനുമതി നൽകി. നിർമാണ പ്രവർത്തനങ്ങൾ നടത്താം. തൊഴിലുറപ്പ് ജോലികൾക്കും നിയന്ത്രണമില്ല.

എന്നാല്‍ പുറത്തിറങ്ങുന്നവരെല്ലാം തന്നെ സാമൂഹ്യ അകലം പാലിക്കണം. മാസ്കുകളും ഉപയോഗിക്കേണ്ടതാണ്.വൈദ്യുതി, വെള്ളം തുടങ്ങിയ പൊതുസേവന സ്ഥാപനങ്ങൾ പ്രവര്ത്തിക്കും. അന്തര്‍ സംസ്ഥാനം അടക്കമുള്ള ചരക്കുനീക്കത്തിനും ലോഡിങ്–- അണ്‍ലോഡിങ് പ്രവര്‍ത്തനങ്ങൾക്കും ഇളവുണ്ട്.  ഇളവു ലഭിച്കേച മേഖലകളിൽ ആവശ്യഘട്ടത്തിൽ സ്വകാര്യവാഹനങ്ങൾ പുറത്തിറക്കാനും അനുമതിയുണ്ട്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇളവ് അനുവദിച്ച മേഖലകളുടെ പട്ടിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഇളവ് അനുവദിക്കുന്നവ

● ആയുഷ് അടക്കമുള്ള ആരോഗ്യസേവന മേഖല
● കൃഷിയും അനുബന്ധ മേഖലകളും പുഷ്പഫല കൃഷിയും
● മത്സ്യബന്ധനം–- അക്വാകള്‍ച്ചര്‍ വ്യവസായം
● തേയില, കാപ്പി, റബര്‍ അടക്കമുള്ള തോട്ടംമേഖല (പരമാവധി 50 ശതമാനം തൊഴിലാളികള്‍)
● മൃഗപരിപാലനം
● ഓണ്‍ലൈന്‍ അധ്യാപനം–- വിദൂര വിദ്യാഭ്യാസം
● അവശ്യവസ്തുക്കളുടെ വിതരണം
● കടകള്‍ അടക്കമുള്ള വാണിജ്യ–- സ്വകാര്യ സ്ഥാപനങ്ങള്‍
● കേന്ദ്ര–- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം