എല്ലില്ലാത്ത നാവുകൊണ്ട് എന്തുംവിളിച്ചുപറയരുത്: കെ എം ഷാജിക്ക് താക്കീതുമായി സ്പീക്കർ

single-img
18 April 2020

മുസ്ലിം ലീഗ് എം.എൽ.എ കെ.എം ഷാജി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ സ്പീക്കർ ശ്രീരാമകൃഷ്ണൻ. ആരോപണങ്ങൾ തികച്ചും ബാലിശമാണെന്നും ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലില്ലാത്ത നാവുകൊണ്ട് എന്തുംവിളിച്ചുപറയരുതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏതൊരു സ്പീക്കറും നിയമപരമായി ചെയ്യുന്നതുമാത്രമേ താനും ചെയ്തുള്ളൂ.പരി​മി​തി​കൾ ദൗർബല്യമായി​ കാണരുത്-സ്പീക്കർ പറഞ്ഞു. 

അഴിക്കോട് സ്കൂളിന് ഹയർസെക്കന്ററി അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം കോഴവാങ്ങി എന്ന് 2017ൽ ഉയർന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തി​ന് അനുമതി​ നൽകി​യത്. ഇതി​നെത്തുടർന്നാണ് സ്പീക്കർക്കെതി​രെ ഷാജി​ ആരോപണവുമായി​ രംഗത്തെത്തി​യത്. 

കോഴ ആരോപണ കേസിൽ സ്പീക്കർ മാനുഷിക പരിഗണന കാണിച്ചില്ല.തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നൽകുന്നുണ്ടെങ്കിൽ അക്കാര്യം സ്പീക്കർ നിയമസഭയിൽ പറയണമായിരുന്നു. അല്ലെങ്കിൽ ഫോണിൽ വിളിച്ചെങ്കിലും പറയണമായിരുന്നു. ഇത് രണ്ടും ഉണ്ടായില്ല. പിണറായി വിജയനെന്ന ഏകാധിപതിക്ക് മുന്നിൽ സ്പീക്കർ വിധേയനായെന്നാണ് കെ എം ഷാജി ചൂണ്ടിക്കാട്ടിയത്.