ആവശ്യപ്പെട്ട പണം നൽകിയില്ല; അമ്മയെ മകൻ തീ കൊളുത്തിക്കൊന്നു

single-img
18 April 2020

ഔറംഗബാദ്: മഹാരാഷ്ട്രയിൽ അമ്മയെ മകൻ തീകൊളുത്തിക്കൊന്നു. ഒ​സ്മാ​ന​ബാ​ദ് ജി​ല്ല​യി​ലെ തേ​ര്‍ പ​ട്ട​ണ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം നടന്നത്. പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് കൗമാരക്കാരനായ മകൻ 49 കാരിയെ തീകൊളുത്തിക്കൊല്ലുകയായിരുന്നു.

വീ​ട്ടി​ലെ​ത്തി​യ 17 വ​യ​സു​കാ​ര​ന്‍ അ​മ്മ​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ പ​ണം ന​ല്‍​കാ​ന്‍ അ​മ്മ വി​സ​മ്മ​തി​ച്ച​തോ​ടെ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ളേ​ലേ​റ്റ സ്ത്രീയെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച മ​ര​ണം സം​ഭ​വി​ച്ചു. 

കേ​സി​ല്‍ പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് അ​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.