ലോക്ക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരത്തിനെത്തി; കണ്ണൂരിൽ ഏഴ്‌പേര്‍ക്കെതിരെ കേസ്

single-img
18 April 2020

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്ജിദില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിസ്‌ക്കാരത്തിനെത്തിയ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കമ്മിറ്റി പ്രസിഡന്റായ മുസ്തഫ, പള്ളിക്കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ അസീസ് കരമ്മല്‍ , ജാബിര്‍ വി പി, ഹംസ എം, ഹാരിസ് കെ ,മുഹമ്മദ് റാക്കിഹ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവർ നിർദ്ദേശങ്ങൾ നിസ്‌ക്കരിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പകര്‍ത്തിയാണ് പോലീസ് കേസെടുത്തത്.

അതേപോലെ തന്നെ തൃശൂരിലെ ചാവക്കാട്ട് ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയവരെ പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. പുത്തന്‍ കടപ്പുറം സ്വദേശികളായ സഹദ്, അഫ്‌സല്‍, ഷമീര്‍, ഉസ്മാന്‍, അഷ്‌കര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഏപ്രിൽ എട്ടാം തീയതിയായിരുന്നു സംഭവം.