ലോക്ക് ഡൌണ്‍ ഇളവ്; പോലീസിന് ജനങ്ങളെ വിശ്വാസം, എല്ലാ വാഹനങ്ങളും പരിശോധിക്കില്ല: ഡിജിപി

single-img
18 April 2020

സംസ്ഥാനത്തെ പോലീസിന് ജനങ്ങളെ വിശ്വാസമാണെന്നും നിരത്തിൽ ഇറങ്ങുന്നഎല്ലാ വാഹനങ്ങളും പരിശോധിക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അതേപോലെ തന്നെ അന്തർ ജില്ലാ യാത്ര അനുവദിക്കില്ല. ഇപ്പോഴുള്ള റെഡ്‌സോണിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിൽ ഒറ്റ നമ്പർ, ഇരട്ട നമ്പർ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ 40ശതമാനം വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയും.

ഒരുസമയം മൂന്നു പേർ മാത്രമേ ഒരു കാറിൽ പോകാവൂ എന്നാണ് നിർദ്ദേശം. ജില്ലകൾക്ക് പുറത്തേക്കുള്ള യാത്രകൾക്ക് അനുമതി നൽകുക അവശ്യ സർവ്വീസുകൾക്കു മാത്രമായിരിക്കും. ഏതെങ്കിലും തരത്തിൽ നിർദ്ദേശം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും. ജോലിക്കായി ഓഫീസുകളിലേക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയെന്നും ഡിജിപി പറഞ്ഞു.