സ്പ്രിംഗ്‌ളര്‍: പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നത് എന്തോ നിധി കിട്ടിയത്പോലെ: ഇപി ജയരാജന്‍

single-img
18 April 2020

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ വ്യക്തികളുടെ വിവരം ചോരുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും പ്രതിപക്ഷം എന്തോ നിധി കിട്ടിയതുപോലെ വിവാദമുണ്ടാക്കുന്നുവെന്നുംസംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്‍. ലോകത്ത് ഒരു കാര്യവും രഹസ്യമല്ലെന്ന് പറഞ്ഞ അദ്ദേഹം എന്ത് വിവരം വേണമെങ്കിലും പരസ്യമാക്കാംഎന്നും അഭിപ്രായപ്പെട്ടു.

സംസ്ഥാന മന്തിസഭായോഗം കൈക്കൊള്ളുന്ന എല്ലാ കാര്യങ്ങളുംഎല്ലായിടത്തും കൊട്ടിപ്പാടാനുള്ളതല്ലെന്നും പുറത്തുപറയേണ്ട കാര്യമെ പറയൂവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സ്പ്രിംഗ്‌ളര്‍ കരാറിനായി നിയമോപദേശം തേടിയിരുന്നില്ലെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. കമ്പനി ജനങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിന് അനുയോജ്യരാണെന്ന് വ്യക്തമായതിനാലാണ് കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പക്ഷെ ഐ.ടി സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രസ്തുത കരാറില്‍ ഐടി സെക്രട്ടറി സ്വന്തം ഇഷ്ടാനുസരണം പ്രവര്‍ത്തിച്ചെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വിഡി സതീശന്‍ പറയുകയുണ്ടായി.