മരിച്ചു വീഴുന്നവരെ സംസ്കാരിക്കാൻ കഴിയാതെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഇക്വഡോർ

single-img
18 April 2020

തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം. സർക്കാർ പുറത്തുവിടുന്ന ഔദ്യോഗിക കണക്കനുസരിച്ച് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 421 ആണ്. 8,450 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകൾ പുറത്തു വരുന്നത്. 

എന്നാൽ ഔദ്യോഗിക കണക്കുകളെക്കാൾ ഭീകരമാണ് ഇക്വഡോർ പ്രവിശ്യകളിലെ സ്ഥിതി. ഗ്വായാസ് പ്രവിശ്യയിൽ മാത്രം ആയിരത്തിലേറെ പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഏപ്രിൽ മാസത്തിലെ രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഗ്വായാസിൽ 6,700 മരിച്ചതായാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. 

ഗ്വായാസ് പ്രവിശ്യയിലാണ് ഇക്വഡോറിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതുമായ ഗ്വായാകിൽ. വീടുകളിലും മറ്റും മരിക്കുന്നവരുടെ മൃതദേഹങ്ങൾ അഞ്ച് ദിവസം വരെ വീടുകളിൽ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയിലാണ് ഇവിടുത്തെ ജനങ്ങളെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

നൂറുകണക്കിന് അസുഖ ബാധിരാണ് ദിനംപ്രതി പേർ മരിച്ചു വീഴുന്നത്.  ശ്മശാനങ്ങളും മോർച്ചറികളും നിറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ല. ശവപ്പെട്ടികളും കിട്ടാനില്ല- മാധ്യമങ്ങൾ പറയുന്നു. 

അതേസമയം ഇക്വഡോർ സർക്കാർ പറയുന്നത് 421 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ്. ഈ 421 പേർ മാത്രമായിരിക്കാം രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടുള്ളതെന്ന ഞെട്ടിക്കുന്ന വിവരവും മാധ്യമങ്ങൾ പുറത്തു വിട്ടുന്നുണ്ട്. 

അധികൃതർക്ക് ഗ്വായാകില്ലിലെ മരണങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. ചിലർ പ്ലാസ്റ്റിക് ഷീറ്റുകളിലും മറ്റും പൊതിഞ്ഞ് മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കാൻ നിർബന്ധിതരാകുമ്പോൾ മറ്റു ചിലർ മൃതദേഹങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കുന്നു. ഗ്വായാകില്ലിൽ ശവപ്പെട്ടി ക്ഷാമം രൂക്ഷമായതോടെ അധികൃതർ കഴി‌ഞ്ഞ ആഴ്ച മുതൽ ആയിക്കണക്കിന് കാർഡ്ബോർഡ് ശവപ്പെട്ടികൾ വിതരണം ചെയ്തു തുടങ്ങിയിരുന്നു.ഗ്വായാകില്ലിൽ ഈ ആഴ്ച ഇതേവരെ വീടുകളിൽ നിന്നും ശേഖരിച്ചത് 771 മൃതദേഹങ്ങളാണെന്ന് പൊലീസ് പറയുന്നു. മാർച്ച് മുതൽ ആകെ 14,561 പേർ ഗ്വായാസ് പ്രവിശ്യയിൽ മരിച്ചെന്നാണ് കണക്കുകൾ. സാധാരണ ഒരു മാസം 2,000 മരണം വരെ ഗ്വായാസ് പ്രവിശ്യയിൽ ഉണ്ടാകുമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.