അമേരിക്കയിൽ മരണപ്പെട്ടതിൻ്റെ ഇരട്ടിയിലധികം ചെെനയിൽ മരിച്ചു: ട്രംപ്

single-img
18 April 2020

കൊറോണ വിഷയത്തിൽ ചെെനയ്ക്ക് എതിരെ അമേരിക്ക. കോവിഡ്‌ 19 ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം ചൈനീസ്‌ ഭരണകൂടം പറയുന്നതിലും ഇരട്ടിയാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പറഞ്ഞു. യഥാര്‍ഥ കണക്കുകള്‍ ചൈന മറച്ചുവെക്കുയാണെന്നും ട്രംപ്‌ ആരോപിച്ചു.

കോവിഡ്‌ വ്യാപനം തുടങ്ങിയത്‌ എവിടെ നിന്നാണെന്ന്‌ അറിയണം. വുഹാനിലെ ലാബില്‍ പരിശോധന നടത്തണം. കോവിഡ്‌ ബാധിച്ച്‌ അമേരിക്കയില്‍ മരിച്ചവരുടെ കണക്കിനേക്കാള്‍ ഇരട്ടിയിലധികമാണ്‌ ചൈനയുടെ കണക്ക്‌. ചൈനയില്‍ മരിച്ചവരുടെ എണ്ണത്തിന്റെ അടുത്ത്‌ അമേരിക്കയിലെ മരണ കണക്കുകള്‍ എത്തില്ലെന്നും ട്രംപ്‌ അറിയിച്ചു. 

അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കണം എന്ന്‌ ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങള്‍ പ്രതിഷേധങ്ങളായി മാറുന്നുവെന്ന്‌ ട്രംപ്‌ പറഞ്ഞു. എത്രയും പെട്ടെന്ന്‌ നിയന്ത്രണങ്ങള്‍ നീക്കേണ്ടതിന്റെ ആവശ്യകത ഇതോടെ വ്യക്തമാണെന്നും അമേരിക്കന്‍ പ്രസിഡന്റ്‌ പറഞ്ഞു. 

അതിനിടയില്‍ അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2516 ആണ്‌.