മഹാമാരി, മഹാമേരി, മഹാമൂരി; മൂന്ന് മുസീബത്തുകളെയും കേരളം അതിജീവിക്കും: മന്ത്രി കെടി ജലീൽ

single-img
18 April 2020

സോഷ്യൽ മീഡിയയിലൂടെ ‘മഹാമാരി’, ‘മഹാമേരി’, ‘മഹാമൂരി’, ഈ മൂന്ന് ‘മുസീബത്തുകളെയും’ കേരളം അതിജീവിക്കുമെന്ന് മന്ത്രി കെടി ജലീല്‍. കേരളാ സര്‍ക്കാരിനെതിരെ പ്രതിപക്ഷ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി മന്ത്രി എത്തിയത്. കൊറോണയെ മഹാമാരിയെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഒരിക്കൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മഹാമേരിയെന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

മഹാമൂരിയെന്ന് എഴുതിയതിലൂടെ ലീഗ് എംഎൽഎ കെഎം ഷാജിയെ പരിഹസിക്കാനാണ് മന്ത്രി ശ്രമിച്ചത്. സാധാരണ സോഷ്യൽ മീഡിയയിൽ മൂരി എന്ന് മുസ്‌ലിം ലീഗിനെ എതിരാളികള്‍ പരിഹസിക്കാറുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള സര്‍ക്കാരിന്റെ ഇടപാടിൽ രമേശ് ചെന്നിത്തലയും ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കലിനെ ചൊല്ലി കഴിഞ്ഞ ദിവസം കെഎം ഷാജിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മഹാമാരി, മഹാമേരി, മഹാമൂരി….. മൂന്ന് മുസീബത്തുകളെയും കേരളം അതിജീവിക്കും

Posted by Dr KT Jaleel on Saturday, April 18, 2020