കൊറോണക്കെതിരെ രോഗം ഭേദമായവരുടെ ആന്റിബോഡി ചികിത്സ; വിജയിക്കുമെന്നതിന് ഉറപ്പില്ല: ലോകാരോഗ്യ സംഘടന

single-img
18 April 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പൊരുതാന്‍ രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ എമര്‍ജന്‍സി വിദഗ്ദ്ധന്‍ മൈക്ക് റയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഥവാ ആന്റിബോഡികള്‍ ഫലപ്രദമാണെങ്കില്‍തന്നെ ലോകത്തിലെ ഒരു വലിയ ജനസംഖ്യയില്‍ ഇതിന് എത്രത്തോളം മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം അറിയിച്ചു.

ഒരിക്കൽ കൊവിഡ് ഭേദമായവരില്‍ നിന്നും ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് പ്ലാസ്മ ചികിത്സ. ഈ രീതിയിലുള്ള പരീക്ഷണങ്ങൾ അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങി വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് നടക്കുന്നത്.

രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചത് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് പ്രൊജക്ട് തയ്യറാക്കിയത്.