സുരേന്ദ്രന് തെറ്റിയിട്ടില്ല, പിന്തുണച്ചത് കേരളത്തിലെ അമിത് ഷായെ, മുഖ്യമന്ത്രിയെ വിമർശിച്ച് ഷാഫി പറമ്പിൽ

single-img
18 April 2020

മുഖ്യമന്ത്രി പിണരായി വിജയനെതിരെ വീണ്ടും വിമർശനമുയർത്തി രംഗത്തുവന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിൽ. കേരള സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പിന്തുണച്ച സംഭവം പരാമർശിച്ചാണ് വിമർശനം.

സുരേന്ദ്രന് തെറ്റിയിട്ടില്ലെന്നും പിണറായി കേരളത്തിലെ അമിത് ഷായാണെന്നും ഷാഫി പറഞ്ഞു. കെ എം ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ വിമർശനം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;

” സുരേന്ദ്രന് തെറ്റിയിട്ടില്ല ..
കേരളത്തിലെ അമിത് ഷായെ തന്നെയാണയാൾ പിന്തുണച്ചത് .
കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ വേണ്ട.
മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ് .
ഏകാധിപതികളുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് PR ഏജൻസിക്ക് കുറിക്കാൻ കഴിയില്ല . തൽക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. പിണറായി വിജയനെ ഞങ്ങളും ഓർമ്മപെടുത്തുന്നു ‘ഇത് കേരളമാണ് ‘.

സ്‌പ്രിംഗ്‌ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം . അത് ഈ വേട്ടയാടലുകൾ കൊണ്ട് ഒന്നും നടക്കില്ല . ആർജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കിൽ സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം.
വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ.

KM ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ല .”

സുരേന്ദ്രന് തെറ്റിയിട്ടില്ല ..കേരളത്തിലെ അമിത് ഷായെ തന്നെയാണയാൾ പിന്തുണച്ചത് . കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ…

Posted by Shafi Parambil on Friday, April 17, 2020