ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അന്ധയായ സ്ത്രീയെ ബലാത്സംഗം ചെയ്തു; ഭോപ്പാലിൽ ഒളിവിലായ പ്രതിക്കായി അന്വേഷണം

single-img
18 April 2020

ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ ഒറ്റയ്ക്കായ അന്ധയായ സ്ത്രീയെ ബലാത്സംഗം ചെയ്തു. ഇവര്‍
ഒറ്റക്കായിരിക്കെ വീടിന്റെ ബാല്‍ക്കണിയിലൂടെ വീട്ടിനകത്തേക്ക് കടന്ന പ്രതി സ്ത്രീയുടെ ഫോണ്‍ കൈവശപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

സ്ത്രീയുടെ കരച്ചില്‍ കേട്ട് സമീപത്തെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തെത്തിയപ്പേഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
ഇവരുടെ ഭര്‍ത്താവ് ലോക്ഡൗണില്‍ കുടുങ്ങി രാജസ്ഥാനിലായിരുന്നു. ദാരുണമായ ഈ സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ ഭര്‍ത്താവിനെ പൊലീസിന്റെ പ്രേത്യക അനുമതിയോടെ വീട്ടിലെത്തിച്ചു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.