ഉത്തര്‍ പ്രദേശിന് ഇപ്പോൾ വേണ്ടത് എന്തൊക്കെ; യോഗി സർക്കാരിന് നിര്‍ദ്ദേശങ്ങളുമായി പ്രിയങ്കാ ഗാന്ധി

single-img
17 April 2020

സംസ്ഥാനം അഭിമുഖീകരിക്കുന്ന കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ്നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനതിനെ തകര്‍ന്ന സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിനായി അടിയന്തിരമായി ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സഹായങ്ങള്‍ നല്‍കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തുടര്‍ന്ന് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണം.

കര്‍ഷകര്‍ക്കുള്ള കരിമ്പിന്റെ കുടിശ്ശിക എത്രയും പെട്ടന്ന് നല്‍കണമെന്നും പ്രിയങ്ക മുഖ്യമന്ത്രി ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക വിളകളുടെ വിളവെടുപ്പിലും റാബി വിള സംഭരണത്തിലും വ്യവസ്ഥകളില്‍ ഇളവ് വരുത്തണം.

കര്‍ഷകര്‍ക്ക് വിളവെടുക്കുന്ന യന്ത്രങ്ങള്‍ അനുവദിക്കണമെന്നും സൗജന്യ റേഷന്‍ അനുവദിക്കണമെന്നും പ്രിയങ്കയുടെ നിര്‍ദ്ദേശത്തിലുണ്ട്. സംസ്ഥാനത്തെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിലായിരിക്കണം സര്‍ക്കാരിന്റെ ശ്രദ്ധയെന്നും പ്രിയങ്ക പറയുന്നു.