സംസ്ഥാനത്ത് ജില്ലകളെ നാല് സോണുകളായി തിരിക്കും; ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി

single-img
17 April 2020

തി​രു​വ​ന​ന്ത​പു​രം: ​കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ​സം​സ്ഥാ​ന​ത്തെ നാ​ല്​ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച്​ ലോ​ക്​​​ഡൗ​ൺ ഇ​ള​വ്​ ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച അ​തി​തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ (ഹോ​ട്ട്​ സ്​​പോ​ട്ട്) നേ​രി​യ മാ​റ്റ​ത്തി​ന്​ കേ​ന്ദ്രാ​നു​മ​തി​ തേ​ടും. ഏപ്രില്‍ 20 ന് ശേഷം മാത്രമായിരിക്കും ഇളവുകള്‍ ഏര്‍പ്പെടുത്തുക. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു നിയന്ത്രണങ്ങള്‍ സംസ്ഥാനം പൂര്‍ണമായ തോതില്‍ തന്നെ അംഗീകരിച്ച് നടപ്പാക്കുകയാണ്. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊ​തു​ഗ​താ​ഗ​തം, വി​മാ​ന യാ​ത്ര, ​ട്രെ​യി​ൻ-​മെ​ട്രോ അ​ട​ക്ക​മു​ള്ള​വ​ക്ക്​ പൂ​ർ​ണ നി​രോ​ധം. സം​സ്​​ഥാ​നം വി​ട്ടു​ള്ള യാ​​ത്ര​ക​ളും ജി​ല്ല​ക​ൾ വി​ട്ടു​ള്ള യാ​ത്ര​ക​ളും അ​നു​വ​ദി​ക്കി​ല്ല. ജി​ല്ല​ക​ൾ​ക്കു​ള്ളി​ലെ അ​തി​തീ​വ്ര വി​ല്ലേ​ജു​ക​ൾ അ​ട​യ്​​ക്കും. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, മാ​ളു​ക​ൾ, തി​യ​റ്റ​റു​ക​ൾ, പൊ​തു​സ്​​ഥ​ല​ങ്ങ​ൾ, ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ എ​ന്നി​വ​ക്കെ​ല്ലാം പൂ​ർ​ണ നി​യ​ന്ത്ര​ണം.

കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, മലപ്പുറം തിരുവനന്തപുരം പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കിയിട്ടുളളത്. കൊവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാല്‍ കാസര്‍ഗോഡ് 61 പേരും, കണ്ണൂര്‍ 45 പേരും, മലപ്പുറത്ത് ഒന്‍പത് പേരുമാണുള്ളത്. ഈ മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലെന്ന് അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളെ നാലായി തിരിച്ചിരിക്കുന്നത് ഇങ്ങനെ

  1. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍
  2. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍
  3. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകള്‍
  4. കോട്ടയം, ഇടുക്കി ജില്ലകള്‍

(സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ ശുപാര്‍ശകള്‍)