കോഴക്കേസ് രാഷ്ട്രീയ പ്രേരിതം; കെഎം ഷാജിക്ക് മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ: പികെ കുഞ്ഞാലിക്കുട്ടി

single-img
17 April 2020

അഴീക്കോട് സ്കൂളുമായി ബന്ധപ്പെട്ട കെഎം ഷാജിഎംഎൽഎക്കെതിരായ 25 ലക്ഷത്തിന്റെ കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന്പികെ കുഞ്ഞാലിക്കുട്ടി എംപിയും. ഈവിഷയത്തിൽ മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ കെഎം ഷാജിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

കെഎം ഷാജിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഇപ്പോൾ ഉയർന്നിട്ടുള്ള ഈ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യത ഇത്തരം നടപടികൾ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.