റെഡ് സോണില്‍ അല്ലാത്ത ജില്ലകളില്‍ മദ്യശാലകള്‍ തുറക്കണം; അനുമതി തേടി കർണാടക

single-img
17 April 2020

കൊറോണ ഭീതിയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ച മദ്യഷാപ്പുകൾ തുറക്കാൻ അനുമതി തേടി കർണാടക. ഈആവശ്യവുമായി ചീഫ് സെക്രട്ടറി കേന്ദ്രസർക്കാരിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു.

സംസ്ഥാനത്തെ റെഡ് സോണിലല്ലാത്ത ജില്ലകളിൽ ഘട്ടംഘട്ടമായി മദ്യഷാപ്പുകൾ തുറക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. ഡൽഹിയിൽ നടന്ന തബ്‍ലീഗ് സമ്മേളനവും നഞ്ചൻകോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ കൊവിഡ് കേസുകളുമാണ് സംസ്ഥാനത്തിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവർ സർക്കാരുമായി സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി