കാണുന്നതെല്ലാം വെറും പൊറാട്ടുനാടകങ്ങള്‍ മാത്രം; നൂറുനൂറുകേസുകള്‍ അട്ടിമറിച്ചത് ഇരുമുന്നണികളും ചേര്‍ന്നുതന്നെ: കെ സുരേന്ദ്രന്‍

single-img
17 April 2020

കേരളത്തിൽ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങള്‍ക്കെന്ത് പ്രസക്തിയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ് മന്ത്രിസഭയിലെ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ കെ കുഞ്ഞാലിക്കുട്ടി വരെ എത്തി നില്‍ക്കുന്നതുമായ പാലാരിവട്ടം അഴിമതി അന്വേഷണം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിൽ ചോദിച്ചു.

രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണം എന്തുകൊണ്ട് നിലച്ചു? കേരളത്തിൽ ഇന്നേവരെ ഏതെങ്കിലും ഒരു വിജിലൻസ് അന്വേഷണത്തിൽ അഴിമതിക്കാർ കുടുങ്ങിയിട്ടുണ്ടോ? ആർ. ബാലകൃഷ്ണപിള്ളയുടെ കാര്യം വിസ്മരിക്കുന്നില്ല. ഇപ്പോൾ കാണുന്നതെല്ലാം വെറും പൊറാട്ടുനാടകങ്ങൾ മാത്രം. സാമൂഹ്യമാധ്യമങ്ങളിൽ രക്തസാക്ഷി പരിവേഷം നൽകുന്നവർ ഓർമ്മിക്കുക മലബാർ സിമന്റ്സും ടൈറ്റാനിയവുമടക്കം നൂറുനൂറുകേസ്സുകൾ അട്ടിമറിച്ചത് ഇരുമുന്നണികളും ചേർന്നുതന്നെയാണെന്ന് സുരേന്ദ്രൻ പറയുന്നു.

വിജിലൻസ് അന്വേഷണങ്ങൾക്ക് കേരളത്തിൽ എന്തു പ്രസക്തിയാണുള്ളത്? മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് പ്രതിയായതും മുസ്ളീംലീഗിന്റെ…

Posted by K Surendran on Friday, April 17, 2020