കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി അബുദാബിയില്‍ മരിച്ചു

single-img
17 April 2020

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരൂർ പുറത്തൂർ പുളിക്കൽ കുട്ടാപ്പുവിന്റെ മകൻ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദൽമയിൽ മത്സ്യ വ്യാപാരിയായിരുന്ന ഇയാൾ കഴിഞ്ഞ
ഏഴ് ദിവസമായി കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

അബുദാബിയിലെ ഖലീഫ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വൈറസ് ബാധിച്ചുള്ള മരണമായതിനാൽ മൃതദേഹം അബുദാബിയിൽ തന്നെ സംസ്കരിച്ചു. ഇദ്ദേഹത്തിന്റെ മകൻ ലിജിത്, മരുമകൻ ബാബു എന്നിവരും അബുദാബിയിലുണ്ട്. ഭാര്യ- വസന്ത, മകൾ ലിംന.