കോവിഡ് പ്രതിരോധം; കേരളം ലോകത്തിന് ഉജ്ജ്വലമായ മാതൃക: ആനന്ദ് മഹീന്ദ്ര

single-img
17 April 2020

അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയില്‍ വന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ വ്യവസായി ആനന്ദ് മഹീന്ദ്ര. കൊവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞത് ഇപ്പോഴുള്ള പോലെ വീണ്ടും തുടര്‍ന്നാല്‍ കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകുമെന്നാണ് റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ എഴുതിയത്.

‘ഇതുവരെ കോവിഡിനെ വിജയകരമായി നേരിടുന്നതില്‍ ദക്ഷിണ കൊറിയയും മറ്റു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്, അവർ മുന്നോട്ടു വെക്കുന്ന മാതൃകകളെക്കുറിച്ച് മാത്രം വായിച്ച് ബോറടിച്ചിരുന്നു ” – ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

നിലവിൽ പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരികയാണ്. പുതിയതായി ഉണ്ടാകുന്ന രോഗികളെക്കാള്‍ കൂടുതലാണ് രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.