അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

single-img
17 April 2020

കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും നിലവിൽ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതിനല്‍കി.

തമിഴ്നാട്ടിലുള്ള വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് 2001ൽ ഇദ്ദേഹം 50.55 ഏക്കർ വസ്തു വാങ്ങിയ വിവരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ സർക്കാരിൽനിന്നും മറച്ചുവച്ചെന്നും ഇത് അനധികൃതമായി സമ്പാദിച്ചതാണെന്നും ക്രൈംബ്രാഞ്ച് അന്വഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഈ വസ്തുവിനെ സംബന്ധിച്ച പരാമര്‍ശം അദ്ദേഹം എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിലും ഉണ്ടായിരുന്നു. 1985 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്ഓ ഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് 2019ന്‍റെ അവസാനത്തോടെ മെറ്റല്‍സ് ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി നിയമിതനായി. ഈ വര്‍ഷം മേയ് മാസത്തില്‍ അദ്ദേഹം വിരമിക്കും.