`താമരശ്ശേരിയിൽ ജോബി ആൻഡ്രൂസിനെ എംഎസ്എഫുകാർ കല്ലെറിഞ്ഞു കൊലപ്പെടുത്തുമ്പോൾ ഷാജി കെ വയനാട് എന്നൊരാളായിരുന്നു ആ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ്´

single-img
16 April 2020

കെഎം ഷാജിയുടെ ഇരട്ടത്താപ്പിനെ തുറന്നു കാട്ടി ടികെ ഹരീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കെഎം ഷാജിയുടെ ഇന്നു നടന്ന പത്രസമ്മേളനത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങൾക്കു മറുപടിയായാണ് ഫേസ്ബുക്കിലൂടെ ഹരീഷ് രംഗത്തെത്തിയത്. 

” ഒരുകാര്യം ഉറപ്പുണ്ട് എന്റെ മനസുകൊണ്ട് ഒരമ്മയ്ക്കും കണ്ണുനീർ പൊഴിക്കേണ്ടിവന്നിട്ടില്ല, ഒരു മകനും അച്ഛനില്ലാതായി പോയിട്ടില്ല, ഏതെങ്കിലും ഒരു വീട്ടിൽ ഒരു നേരത്ത് പട്ടിണി കിടക്കേണ്ടിവന്നില്ല. ഒരു ഭാര്യയ്ക്കും ഭർത്താവിനെ നഷ്ടപ്പെട്ട് കരയേണ്ടിവന്നിട്ടില്ല. ഇതൊക്കെ സംഭവിച്ചത് ആരുടെ വികൃതമുഖവും വികൃത മനസും മൂലമാണെന്ന് മലയാളിക്ക് നന്നായിട്ടറിയാം ” കെ എം ഷാജി ഇന്നു പറഞ്ഞതിങ്ങനെയാണ്. 

ഇതിൻ്റെ ബാക്കിപറയേണ്ട ആൾസുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനായ ജെയ്മോൻ ആൻഡ്രൂസാണെന്നു ഹരീഷ് പറയുന്നു. ഒന്നുകൂടി വിശദമായി പരിചയപ്പെടുത്തിയാൽ ഷാജിക്ക് നല്ലവണ്ണം മനസ്സിലാവേണ്ടതാണ്.. സഖാവ് ജോബി ആൻഡ്രൂസിൻ്റെ സഹോദരനാണ് ജെയ്മോൻ ആൻഡ്രൂസ്. 

താമരശ്ശേരിയിൽ സഖാവ് ജോബി ആൻഡ്രൂസിനെ എം എസ് എഫുകാർ കല്ലെറിഞ്ഞു കൊലപ്പെടുത്തുമ്പോൾ ഷാജി കെ വയനാട് എന്നൊരാളായിരുന്നത്രേ എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ്- ഹരീഷ് വ്യക്തമാക്കുന്നു.

" ഒരുകാര്യം ഉറപ്പുണ്ട് എന്റെ മനസുകൊണ്ട് ഒരമ്മയ്ക്കും കണ്ണുനീർ പൊഴിക്കേണ്ടിവന്നിട്ടില്ല, ഒരു മകനും അച്ഛനില്ലാതായി…

Posted by TK Hareesh on Wednesday, April 15, 2020