ലോക്ക്ഡൗണിന് വൈറസിനെ പരാജയപ്പെടുത്താൻ കഴിയില്ല; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം: രാഹുല്‍ ഗാന്ധി

single-img
16 April 2020

നമ്മുടെ പ്രധാനമന്ത്രിയുമായി പല കാര്യങ്ങളിലും തനിക്ക് വിയോജിപ്പ് ഉണ്ടെന്നും എന്നാൽ പരസ്പരം പോരടിക്കാനുള്ള സമയമല്ല ഇതെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സംസ്ഥാനങ്ങൾക്ക് അധികാര വികേന്ദ്രീകരണം നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും രാഹുൽ ​ഗാന്ധി പറയുന്നു. അതിനായി വിവിധ സംസ്ഥാനങ്ങളുമായി മോദി കൂടുതൽ വിശദമായ ആശയവിനിമയത്തിന് തയ്യാറാകണം.

പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ‘കൊവിഡ് 19 ഒരിക്കലും പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ല. അതിനാൽ തന്ത്രപരമായി കൈകാര്യം ചെയ്യണം. നമ്മുടെ രാജ്യത്ത് അവരവരുടേതായ രീതിയിൽ ഈ മഹാവ്യാധിയെ പിടിച്ചു കെട്ടാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ആവശ്യമാണ്.

അതേപോലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണമുണ്ടായിരിക്കണം. അപ്പോൾ തന്നെ സംസ്ഥാനങ്ങൾക്കും അവരുടെ പ്രദേശങ്ങളിൽ അധികാരമുണ്ടായിരിക്കണം.’ നിലവിൽ ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി മാറാതിരിക്കാൻ പരിശോധനകൾ കർശനമായി നടത്തേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ‘ലോക്ക്ഡൗണിന് ഒരിക്കലും വൈറസിനെ പരാജയപ്പെടുത്താൻ കഴിയില്ല. അതിനായി പരിശോധനകൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത്.

വൈറസിനെ രാജ്യം പരിശോധനയിലൂടെ പിന്തുടരണം. ആ രീതിയിൽ വൈറസിനെ മറികടന്ന് പോകാൻ നമുക്ക് സാധിക്കണം. സർക്കാരിന് നൽകാനുള്ള ഉപദേശം ഇതാണ്. തന്ത്രപരമായും ആക്രമണോത്സുകതയോടും പരിശോധനകൾ നടത്തേണ്ടതാവശ്യമാണ്.’ രാഹുൽ ​ഗാന്ധി പറയുന്നു.