പാകിസ്താനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന: വെെറസ് ബാധിതരിൽ പകുതിയും പഞ്ചാബിൽ

single-img
16 April 2020

പാ​കിസ്ത​നി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വലിയ രീതിയിൽ വ​ർ​ധി​ക്കു​ന്നതായി റിപ്പോർട്ട്. ആ​റാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ക് മാ​ധ്യ​മ​മാ​യ ഡോ​ണ്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മാധ്യമത്തിൻ്റെ കണക്കുപ്രകാരം രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 117 ആ​യി. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രംം 6,297 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 3,016 പേ​രും പ​ഞ്ചാ​ബി​ലാ​ണ്. 

സി​ന്ധി​ൽ 1,688 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഖൈ​ബ​ർ പ​ക്തു​ൻ​ക്വ​യി​ൽ 47 പേ​ർ​ക്ക് കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വി​ടെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 912 ആ​യി ഉ​യ​ർ​ന്നു.

പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളി​ൽ ഏ​റി​യ പ​ങ്കും ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്നും ഡോ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നുണ്ട്.  അ​തേ​സ​മ​യം, ബ​ലൂ​ചി​സ്ഥാ​നി​ൽ നാ​ല് പേ​ർ​ക്ക് മാ​ത്ര​മാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തിട്ടുള്ളത്. ഇ​തോ​ടെ ഇ​വി​ടു​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 218 ആ​യി.

വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്രഖ്യാപിച്ചിരുന്നു.