ഓഖിയെ, നിപയെ, പ്രളയത്തെ പൊരുതിത്തോല്‍പ്പിച്ച ഐക്യകേരളം കൊറോണയെയും കെഎം ഷാജിയെയും അതിജീവിക്കുമെന്നതില്‍ സംശയമില്ല: എം സ്വരാജ്

single-img
16 April 2020

ലോകമാകെ കൊവിഡിനെതിരെ പോരാടുന്ന സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാന്‍ മുസ്ലിം ലീഗ് എം എൽഎ കെ എം ഷാജിയ്ക്കു മാത്രമേ കഴിയൂവെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം എംഎല്‍എ എം സ്വരാജ്.

ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിന്റെ ജല്‍പനങ്ങള്‍ ഒരു മനുഷ്യനെങ്ങനെയാണ് വൈറസിനെപ്പോലെ ആഗോള ദുരന്തമായി മാറുന്നതെന്ന് തെളിയിക്കുന്നു എന്ന് സ്വരാജ് എഴുതുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ അടുത്തിരുന്ന ലീഗ് നേതാവിന്റെ പിതാവ് മരണമടഞ്ഞപ്പോള്‍ മകനായ ഇപ്പോഴെത്തെ നേതാവ് വിദ്യാര്‍ത്ഥിയായിരുന്നു. സകല വിദ്യാഭ്യാസ ചെലവിനും പുറമെ മാസം തോറും പോക്കറ്റ് മണിയും കുടുംബത്തിന് ആജീവനാന്ത പെന്‍ഷനും അന്നത്തെ സര്‍ക്കാര്‍ കൊടുത്തത് ആരുടെ വീട്ടില്‍ നിന്നെടുത്ത പണമാണെന്ന് ഇടതു പക്ഷത്തുനിന്നാരും ചോദിയ്ക്കാത്തത് ഞങ്ങളുടെ രാഷ്ട്രീയ മര്യാദകൊണ്ടു മാത്രണെന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലത് എന്ന് സ്വരാജ് പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം.

ആഗോള ദുരന്തമായി ഒരു മനുഷ്യൻ ….മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുകയാണ് . ഈ കുറിപ്പെഴുതുമ്പോൾ…

Posted by M Swaraj on Thursday, April 16, 2020