ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള എല്ലാ പിഎസ്‍സി പരീക്ഷകളും മാറ്റിവച്ചു

single-img
16 April 2020

രാജ്യമാകെ ലോക്ക് ഡൌണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിൽ 2020 ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇതിൽ ഒഎം ആര്‍, ഓണ്‍ലൈന്‍, ഡിക്റ്റേഷന്‍, എഴുത്തുപരീക്ഷകളും ഉൾപ്പെടും.

മാറ്റിവെക്കപ്പെട്ട പരീക്ഷകളുടെ പുതുക്കിയ തീയതിയും സ്ഥലം,സമയം എന്നിവയും തീയതിയോടൊപ്പം പിന്നീട് അറിയിക്കും. ഇതോടൊപ്പം വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടി വച്ചിട്ടുണ്ട്. 20-03-2020 മുതല്‍ 18-06-2020 വരെയുള്ള കാലം അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് 19-06-2020 വരെ നീട്ടി വെക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.